മോഹന്‍ലാല്‍ അരക്കള്ളന്‍, മമ്മൂട്ടി മുക്കാല്‍ കള്ളന്‍

മോഹന്‍ലാലും മമ്മൂട്ടിയും നായകന്‍‌മാരായി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. പടത്തിന്‍റെ പേര് – അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍!

അതേ, പ്രേംനസീറും അടൂര്‍ഭാസിയും തകര്‍ത്തഭിനയിച്ച സൂപ്പര്‍ഹിറ്റ് ചിത്രത്തിന്‍റെ പേരു തന്നെ. മോഹന്‍ലാല്‍ അരക്കള്ളനായും മമ്മൂട്ടി മുക്കാല്‍ കള്ളനായും അഭിനയിക്കുന്നു. തിരക്കഥ ആരുടേതായിരിക്കും? അതിന് മറിച്ചൊരു ഉത്തരമുണ്ടോ – ഉദയ്കൃഷ്ണയും സിബി കെ തോമസുമല്ലാതെ മറ്റാര്? എന്നാല്‍ സംവിധാനം ആരെന്ന് കേള്‍ക്കുമ്പോള്‍ സംഗതി കൂടുതല്‍ രസകരമാകും. ഉദയ്കൃഷ്ണ – സിബി കെ തോമസ് ടീം തന്നെയാണ് സംവിധാനവും. ഇരുവരും സംവിധായകരാകുന്ന ആദ്യചിത്രമാണ് അരക്കള്ളന്‍ മുക്കാല്‍ കള്ളന്‍.

 2011 ഓണത്തിന് റിലീസ് ചെയ്യത്തക്ക രീതിയിലാണ് അണിയറയില്‍ കാര്യങ്ങള്‍ പുരോഗമിക്കുന്നത്. മമ്മൂട്ടിയുടെ പ്ലേഹൌസായിരിക്കും ചിത്രം നിര്‍മ്മിക്കുക. വിതരണവും പ്ലേഹൌസ് തന്നെ.

source:webdunia.com

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: