മോഹങ്ങളിലെ ലാലേട്ടനെക്കുറിച്ച് ആന്റണി

ആശിര്‍വാദ് സിനിമാസ്. മാക്‌സ് ലാബ് റിലീസ്. മോഹന്‍ലാല്‍ ചിത്രങ്ങളുടെ സ്ഥിരം നിര്‍മാണ വിതരണ കമ്പനികള്‍. തിയേറ്ററില്‍ ആവേശത്തിന്റെ തിരയിളക്കം തീര്‍ക്കാറുള്ള ഈ ടീം മോഹന്‍ലാലിനെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രം എല്ലാതരത്തിലും വേറിട്ടു നില്‍ക്കുന്നു. ചിത്രത്തെക്കുറിച്ചും കമ്പനിയുടെ വേറിട്ട യാത്രയെക്കുറിച്ചും സാരഥി ആന്റണി പെരുമ്പാവൂര്‍ സംസാരിക്കുന്നു.

”ആശിര്‍വാദിന്റെ ചിത്രങ്ങള്‍ മോഹന്‍ലാല്‍ എന്ന താരത്തെ ഇഷ്ടപ്പെടുന്നവര്‍ക്കുവേണ്ടിയുള്ളവയായിരുന്നു. എന്നാല്‍ അത്തരം ചിത്രങ്ങള്‍ അല്ലാത്തവര്‍ക്കും ഏറെ ഇഷ്ടമാകുന്നതായി സംഭവിക്കാറുണ്ട്. ഇവിടെ റോഷന്‍ ആന്‍ഡ്രൂസിന്റെ അവതരണ രീതിയോടും ജെയിംസ് ആല്‍ബര്‍ട്ടിന്റെ രചനാരീതിയോടും എനിക്ക് ഏറെ താത്പര്യമുണ്ട്. സാധാരണ മനുഷ്യരുടെ ചിന്തകള്‍ സൂക്ഷിക്കുന്ന കുറെ ചിന്തകള്‍ ഇവരുടെ മനസ്സില്‍ ഉണ്ടെന്ന് ഞാന്‍ അറിഞ്ഞു. ആ താത്പര്യമാണ് ഈ ചിത്രത്തിലേക്ക് നയിച്ചത്.”

ചിത്രത്തിന്റെ ശില്പികളുടെ പേര് കേള്‍ക്കുമ്പോള്‍തന്നെ പ്രേക്ഷകരുടെ മനസ്സില്‍ ചില ഇരമ്പല്‍ ഉണ്ടാകാറുണ്ട്. പ്രേക്ഷകരില്‍ അത്തരം പ്രതീക്ഷ സമ്മാനിക്കുന്ന കൂട്ടുകെട്ടാണ് പുതിയ ചിത്രത്തിലൂടെ ഞങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കുന്നത്. റോഷന്‍ ആന്‍ഡ്രൂസ് ആദ്യമായാണ് ജെയിംസ് ആല്‍ബര്‍ട്ടിന്റെ കഥ ഉപയോഗിക്കുന്നത്. ജെയിംസ് ആല്‍ബര്‍ട്ട് ആദ്യമായാണ് മോഹന്‍ലാല്‍ചിത്രം ഒരുക്കുന്നത്. അത്തരം ഒരു കോമ്പിനേഷന്റെ പുതുമ ഈ ചിത്രത്തിന് ഏറെ ഗുണംചെയ്യുമെന്നാണ് എന്റെ പ്രതീക്ഷ.

ആശിര്‍വാദിന്റെ പല ചിത്രങ്ങളുടെയും ക്രെഡിറ്റ് ആന്റണി പെരുമ്പാവൂരിന് അവകാശപ്പെട്ടതാണെന്ന് പല സംവിധായകരും തുറന്നുപറഞ്ഞ കാര്യമാണ്. ഈ ചിത്രത്തിന്റെ കാര്യത്തില്‍ ആന്റണി പെരുമ്പാവൂരിന്റെ പങ്ക് എന്താണ്?

ഇവിടെ മറ്റൊന്നുമില്ല. നിങ്ങളുടെ ചിന്തകളിലേക്ക് ഞാന്‍ വരുന്നു എന്നാണ് പറഞ്ഞത്. അതിനാണ് പ്രധാന്യം. ഞാന്‍ സത്യന്‍സാറിന്റെയും പ്രിയന്‍സാറിന്റെയും ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. ആ സമയത്തൊക്കെ ഞാന്‍ അവരുടെ ചിന്തകളിലേക്കാണ് പോയത്. ഷാജി കൈലാസിനെപ്പോലുള്ളവരുടെ സിനിമ ചെയ്യുമ്പോള്‍ ആ പ്രതിഭകളെ നമ്മുടെ ചിന്തകളിലേക്ക് കൊണ്ടുവരാന്‍ ശ്രമിക്കാറുണ്ട്. ഈ ചിത്രത്തിന്റെ കാര്യത്തില്‍ അത്തരം ആഗ്രഹങ്ങള്‍ നടക്കില്ല. എന്നാലും ചില കാര്യങ്ങള്‍ റോഷനോടും ജെയിംസിനോടും ഞാന്‍ പറഞ്ഞിട്ടുണ്ട്.

പ്രേക്ഷകര്‍ക്ക് ഏറെ പ്രതീക്ഷ സമ്മാനിച്ച ചിത്രമായിരുന്നു ‘സാഗര്‍ ഏലിയാസ് ജാക്കി’. ഒരു നിര്‍മാതാവ് എന്നനിലയില്‍ ആ ചിത്രത്തിന്റെ പോരായ്മ തിരിച്ചറിഞ്ഞിട്ടുണ്ടോ?

അമല്‍ നീരദ് എന്ന സംവിധായകന്‍ അദ്ദേഹത്തിന്റെ രീതിയില്‍ ചെയ്ത ചിത്രമായിരുന്നു സാഗര്‍ ഏലിയാസ് ജാക്കി. ആ സംരംഭത്തില്‍ നമ്മളാല്‍ പറ്റുന്ന സപ്പോര്‍ട്ടുകള്‍ ചെയ്തുകൊടുത്തു. ഞാന്‍ ഉദ്ദേശിക്കുന്ന പ്രേക്ഷകരാരുംതന്നെ ആ ചിത്രം കണ്ടതിനുശേഷം മോശം അഭിപ്രായം പറഞ്ഞിട്ടില്ല. നമ്മുടെ പോരായ്മകള്‍ അത് നിര്‍മിക്കുകയും സംവിധാനം ചെയ്യുകയും എഴുതുകയും ചെയ്യുന്നവര്‍ ആദ്യം തിരിച്ചറിയണം. ചെയ്യുന്നതെല്ലാം മഹത്തരമാണ് എന്ന് നമ്മള്‍ മുറവിളികൂട്ടുമ്പോഴാണ് പ്രശ്‌നം. അതിന്റെ പാളിച്ചകള്‍ എല്ലാവരും തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഞാന്‍ ധരിച്ചിരിക്കുന്നത്.

കഴിഞ്ഞ ചിത്രങ്ങളുടെ നഷ്ടങ്ങളില്‍നിന്ന് കിട്ടിയ അനുഭവപാഠങ്ങള്‍?
മാക്‌സ് എന്ന സിനിമാ കമ്പനി മോഹന്‍ലാല്‍സാറിന്റെ സിനിമകളാണ് വിതരണംചെയ്തുകൊണ്ടിരിക്കുന്നത്. ആശിര്‍വാദ് സിനിമാസും ലാല്‍സാറിന്റെ ചിത്രങ്ങള്‍ക്കാണ് പ്രാധാന്യം കൊടുത്തിരുന്നത്. ഞാന്‍ ലാല്‍സാറിന്റെ കൂട്ടത്തില്‍ വളര്‍ന്നയാളാണ്. അതുകൊണ്ടുതന്നെ ലാല്‍സാറിന്റെ സിനിമകളാണ് എന്റെ കമ്പനിയും ആഗ്രഹിക്കുന്നത്. ലാഭവും നഷ്ടവും എല്ലാറ്റിനും അവസാനമാണ്. അതൊന്നും ഇപ്പോള്‍

// //

കണക്കാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത്തരം ചിന്തകള്‍ ഉള്ളവര്‍തന്നെയാണ് എന്റെ കൂട്ടത്തിലുള്ളത്. അതുകൊണ്ട് ലാഭവും നഷ്ടവും ഇവിടെ വിഷയമല്ല.

ആശിര്‍വാദിന്റെ ബിഗ് ബജറ്റ് ചിത്രങ്ങളില്‍നിന്നുള്ള മാറ്റമാണോ ഈ ചിത്രം?

ഇത് ലോ ബജറ്റ് ചിത്രമല്ല. ബിഗ്ബജറ്റ് തന്നെയാണ്. ചിത്രം ഗ്രാമങ്ങളിലാണ് ചിത്രീകരിക്കുന്നത്. എന്നാല്‍ അതിന്റെ എല്ലാ ഭംഗിയും റിച്ച്‌നസ്സും ചേര്‍ത്താണ് ഈ ചിത്രം ഒരുക്കുന്നത്. എടുത്തുപറയാന്‍ 25 ആര്‍ട്ടിസ്റ്റുകളാണെങ്കിലും ചെറുതും വലുതുമായ നൂറോളം കലാകാരന്മാര്‍ ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

മോഹന്‍ലാല്‍ എന്ന നടന്റെ അമാനുഷിക ഇമേജുള്ള ചിത്രങ്ങള്‍ ഒരുക്കിയ ആശിര്‍വാദിന്റെ കാലാനുസൃതമായ തിരിച്ചറിവാണോ ഈ ചിത്രത്തിലെ ‘മണ്ണിന്റെ മണമുള്ള നായകന്‍’?

പുതുമ സൃഷ്ടിക്കാന്‍ മലയാളത്തില്‍ നിരവധി സംവിധായകരും നിര്‍മാതാക്കളും ഉണ്ട്. ഞാന്‍ അത്തരം പുതുമ അന്വേഷിക്കുന്ന നിര്‍മാതാവല്ല. സൂപ്പര്‍താരത്തിന്റെ അമാനുഷിക കഥാപാത്രങ്ങള്‍ നമ്മള്‍ എന്നും ഇഷ്ടപ്പെടുന്നുണ്ട്. ഞാന്‍ അതില്‍നിന്ന് മാറി ചിന്തിക്കുന്നില്ല. അടുത്ത ചിത്രം അത്തരത്തില്‍ ഉള്ളവയായിരിക്കും. ലാല്‍സാറിന്റെ ഹീറോയിസമുള്ള ചിത്രങ്ങള്‍ ആവേശത്തോടെ വരവേല്‍ക്കുന്ന പ്രേക്ഷകര്‍ കേരളത്തിലുണ്ട്. അവര്‍ നല്‍കുന്ന ആവേശമാണ് അത്തരം ചിത്രങ്ങള്‍ വീണ്ടും വീണ്ടും ചെയ്യാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

മലയാള ചിത്രങ്ങളുടെ സാമ്പത്തിക നിയന്ത്രണം സൂപ്പര്‍സ്റ്റാര്‍ചിത്രം ഒരുക്കുന്ന താങ്കള്‍ക്ക് വിനയാകുമോ?
വ്യക്തിപരമായി എനിക്ക് പ്രശ്‌നമാകില്ല. ഞാന്‍ ഒരു സിനിമ ചെയ്യുമ്പോള്‍ അതിന്റെ സബ്‌ജെക്ട് ഡിമാന്‍ഡ് ചെയ്യുന്ന ബജറ്റാണ് ഉണ്ടാകുന്നത്. ഡിമാന്‍ഡ് ചെയ്യുന്ന കാര്യം എനിക്ക് ഉണ്ടാക്കിക്കൊടുക്കാന്‍ കഴിയുമെങ്കില്‍ മാത്രമേ ഞാന്‍ ആ ചിത്രം ചെയ്യാറുള്ളൂ. ഒരു സിനിമയുടെ കഥ കേള്‍ക്കുമ്പോള്‍ ബജറ്റില്‍ തീരില്ല എന്നു മനസ്സിലായാല്‍ ആ ചിത്രം ചെയ്യാന്‍പാടില്ല. നിര്‍മാതാവാണ് ഒരു ചിത്രത്തിന്റെ ബജറ്റ് തീരുമാനിക്കേണ്ടത്. ചെലവുകുറഞ്ഞ ചിത്രങ്ങള്‍ എടുക്കേണ്ടത് അത്യാവശ്യമാണ്. പക്ഷേ, ഒരു ചിത്രം എടുക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന ചില കാര്യങ്ങളുണ്ട്. സാഗര്‍ ഏലിയാസ് ജാക്കിയുടെ ചിത്രീകരണം ദുബായ് എയര്‍ പോര്‍ട്ടില്‍ നടക്കുമ്പോള്‍ ലാല്‍ സാറിനെ ഫ്‌ളൈറ്റില്‍ കയറ്റണമെന്ന് ഞങ്ങള്‍ക്ക് തോന്നി. അതിനുവേണ്ടി മാത്രം ഏഴുലക്ഷത്തോളമാണ് മുടക്കിയത്. ബജറ്റില്‍ ഈ സീന്‍ ലിമിറ്റ് ചെയ്താല്‍ അത്തരം വിസ്മയങ്ങളൊന്നും നടക്കില്ല.

അതെല്ലാം നമ്മുടെ മോഹമാണ്. ഇതെല്ലാം നല്ല കാര്യമല്ല. ഞാന്‍ മോഹന്‍ലാല്‍സാറിനെ വെച്ച് സിനിമ ചെയ്യുമ്പോള്‍ എന്റെ ആഗ്രഹത്തിനാണ് സിനിമ ചെയ്യുന്നത്. മൂന്നരക്കോടിക്ക് പ്ലാന്‍ചെയ്ത ചിത്രം നാലരക്കോടിയായാലും ഞാന്‍ സിനിമ ചെയ്യും. ലാല്‍സാര്‍ ഓക്കെ പറഞ്ഞാല്‍ മാത്രം. ലാല്‍സാറിന്റ പ്രതിഫലം ഈ ചിത്രത്തില്‍ കുറവായിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം ചിത്രത്തിന്റെ ബജറ്റ് മൂന്നരക്കോടിയായിരിക്കും. അത് എനിക്കു മാത്രം നടക്കുന്ന കാര്യമാണ്. ഇവിടെ സംഘടനാ നിയമലംഘനമില്ല. വ്യക്തിബന്ധത്തിലാണ് എല്ലാം.

ഭ്രമരം, ഈ അടുത്തകാലത്ത് തിയേറ്ററിലെത്തിയ ‘ഉന്നെപ്പോല്‍ ഒരുവന്‍’ എന്നീ ചിത്രങ്ങള്‍ ലാല്‍ ഫാന്‍സ് ആഘോഷിക്കേണ്ട ചിത്രമായിരുന്നു. എന്നിട്ടും…?

ഫാന്‍സുകാരുടെ മനസ്സില്‍ ആശിര്‍വാദിന്റെ ചിത്രങ്ങള്‍പോലുള്ള ചിത്രം കാണാനായിരിക്കും മോഹം. അത് മറ്റുള്ള ചിത്രങ്ങളില്‍നിന്ന് അവര്‍ക്ക് കിട്ടുന്നുണ്ടെന്നു തോന്നുന്നില്ല. ചില ചിത്രങ്ങളില്‍നിന്ന് പ്രേക്ഷകര്‍ പ്രതീക്ഷിക്കുന്ന കാര്യങ്ങളുണ്ട്. അത് കിട്ടാതെവരുമ്പോള്‍ നിരസിക്കും. മറ്റുള്ളവര്‍ ആഘോഷിച്ചില്ലെങ്കിലും നമ്മള്‍ മനസ്സുകൊണ്ട് ആഘോഷിച്ച ചിത്രമായിരുന്നു അതെല്ലാം.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: